വലതുപക്ഷ മാധ്യമങ്ങൾ ഒരാളുടെ കോൺഗ്രസ് പ്രവേശനം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവും: മുഖ്യമന്ത്രി

cm

പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി.പാലക്കാട് പൊതുവേ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും മഹാ ഭൂരിപക്ഷം വോട്ടർമാരും ആ മാറ്റം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: ‘അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല’; പാലക്കാടു വന്ന് പരസ്യമായി ആർഎസ്എസിൻ്റെ ഗണ വേഷം അഴിക്കുമോ? സന്ദീപ് വാര്യർക്ക് പരസ്യ വെല്ലുവിളി

വമ്പിച്ച തോതിൽ വലതുപക്ഷ കേന്ദ്രങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. വലതുപക്ഷ കേന്ദ്രങ്ങൾ വല്ലാത്ത വിഷമത്തിലാണെന്ന് ഇന്നത്തെ വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും,വലതുപക്ഷ മാധ്യമങ്ങൾ ഒരാളുടെ കോൺഗ്രസ് പ്രവേശനം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും എന്തുകൊണ്ട് അത്ര വലിയ രീതിയിൽ മഹത്വവത്ക്കരിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ഓർമ വരുന്നു ,ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പിൽആ വിഷയം ഗൗരവമായി ഉയർന്നുവന്നു.ബാബറി മസ്ജിദ് സംഘപരിവാറാണ് തകർത്തത് .തകർക്കുന്നതിന് ഒത്താശ ചെയ്തുകൊടുത്തത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻ്റാണ്.മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വികാരം ഉയർന്നു വന്നു .അതിൽ കൂട്ടു നിന്ന കോൺഗ്രസ് സർക്കാരിനെതിരായ വികാരം ഉയർന്നു വന്നു. വലിയ അമർഷം ലീഗ് അണികളിലുണ്ടായി. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിക്കണമെന്ന് ആവശ്യമുയർന്നു വന്നു.പക്ഷേ മന്ത്രിസ്ഥാനം വളരെ പ്രധാനമായി അവർ കണ്ടുമന്ത്രിസ്ഥാനം വിട്ടു ഒരു കളിക്കും നിൽക്കേണ്ടെന്ന് അവർ തീരുമാനിച്ചു. കോൺഗ്രസ് സർക്കാരിൽ ലീഗ് തുടർന്നു, ആ സമയത്താണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരുന്നത്.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പ്രവർത്തിക്കുന്നത് .അന്നത്തെ തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന ആളായിരുന്നു .തങ്ങൾ അണികളെ അനുനയിപ്പിക്കാൻ എത്തിയെങ്കിലും ലീഗ് അണികൾ ആരും വന്നില്ല ,അന്ന് യോഗം നടത്താൻ കഴിഞ്ഞില്ല ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് അന്ന് പ്രതിഷേധമുയർന്നത്, കോൺഗ്രസിൽ ഇപ്പോ ഒരാൾ വന്നപ്പോൾ മുമ്പത്തെ കാര്യം എല്ലാവർക്കുമറിയാമല്ലോ ,മതനിരപേക്ഷ അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ ശമിക്കാനാവുമോ എന്നാണ് നോക്കുന്നത്,

വലതുപക്ഷ ക്യാമ്പ് എത്തിപ്പെട്ട ഗതികേടാണ് കാണിക്കുന്നത്, വിഡി സതീശൻ അച്ഛൻ പത്തായത്തിലില്ല എന്നു പറയുന്ന പോലെ പ്രതികരണം കണ്ടു, അവസരവാദ നിലപാടിലൂടെ നാടിൻ്റെ അന്തരീക്ഷം മാറ്റിമറിക്കാമെന്ന് കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക ദിവസം അയാളെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നത് ജാള്യത മറച്ച് വെക്കാൻ വേണ്ടിയാണ്. നമ്മുടെ നാട്ടിൽ എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന് സംഭവത്തിന് ശേഷമാണ് മനസിലായത്.ആ വെപ്രാളത്തിൽ നിന്നാണ് പാണക്കാട് തങ്ങളെ കാണാൻ പോയത്. ഇപി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഞങ്ങൾ തള്ളിയതാണ്, പരിഹാസ്യമായ കാര്യമാണ്.ചേലക്കര ഉപാതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ആണ് ആ വാർത്ത പുറത്തു വന്നത്. ബോധപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കുന്നു,ആക്ഷേപങ്ങൾ കെട്ടിച്ചമച്ചു വാർത്തയാക്കുന്നു,പാലക്കാട്‌ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് സതീശന്റേത് ,ഒരു സ്ഥാനവും കൊടുക്കുമെന്ന് വാക്ക് നൽകിയിട്ടില്ല എന്ന് സതീശൻ പറയുമ്പോൾ എല്ലാം മനസിലാകും.അവസരവാദ നിലപാടിലൂടെ നാടിന്റെ അന്തരീക്ഷം മാറ്റാൻ ആകില്ല ,ഒരു പ്രത്യക ദിവസം അയാളെ മഹത്വവൽക്കരിക്കാൻ യു ഡി എഫ് പാടുപെടുന്നു ,ഇത് ജാള്യതയുടെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News