പലസ്തീൻ വിഷയത്തിൽ സംസാരിക്കാൻ പോയാൽ ഇസ്രയേലിനെ പ്രകീർത്തിക്കുന്ന നിലപാട് പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഉണ്ടാകുമെന്ന് ആരും ആശങ്കപ്പെടേണ്ട എന്ന് മുഖ്യമന്ത്രി. നേരത്തെ ശശി തരൂർ നടത്തിയ പലസ്തീൻ വിരുദ്ധ പ്രസംഗത്തെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ.
കാരണം എല്ലാ കാര്യത്തിലും വ്യക്തതയാർന്ന സമീപനവും നിലപാടും പന്ന്യൻ രവീന്ദ്രനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ നിലപാടാണത്. ഈ നിലപാടാണ് ഇന്നത്തെ കേരളത്തിന് ആവശ്യം. ആ വ്യക്തയാർന്ന സമീപനവും നിശ്ചയദാർഡ്യത്തോടെയുള്ള നിലപാടുകളും സ്വീകരിക്കുന്നവർക്ക് മാത്രമേ ഇന്നത്തെ കാലത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളെ നേരിടാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ മുന്നിൽ നിന്നു കൊണ്ട് അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയും എന്ന് പന്ന്യൻ രവീന്ദ്രൻ അനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ല; ആകെ സ്വത്ത് 20,000 പുസ്തകങ്ങള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here