സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എല്ലാ മതങ്ങളും ഒന്നാണ്; മുഖ്യമന്ത്രി

സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എല്ലാ മതങ്ങളും ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതങ്ങളെ അവരുടെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിൽ അല്ല വിലയിരുത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കമല്‍നാഥ് ദില്ലിയില്‍; ബയോയില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി മകന്‍ നകുല്‍നാഥ്

സർവമത സമ്മേളനം നവോത്ഥാനകാലത്തെ അവിസ്മരണീയ സംഭവമെന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും സമ്മേളനം മുന്നോട്ടുവച്ച ആശയം പ്രസക്തമാണെന്നും എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നാണ് ഗുരു സ്ഥാപിക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതങ്ങളുടെ പേരിൽ പരസ്പരം കലഹിക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്നാണ് ഗുരു പറഞ്ഞത്. ഒരു മതത്തെയും പോരടിച്ച് ഇല്ലാതാക്കാൻ ആകില്ല.ഭിന്ന മതങ്ങളെ ചൊല്ലി കലഹിക്കുന്നത് അർത്ഥശൂന്യമാണ് എന്നാണ് ഗുരു ചിന്ത. വാദിച്ചു ജയിച്ചാൽ നിങ്ങൾ തോൽപ്പിക്കുന്ന വരെ തിരസ്കരിക്കും, അറിയുമ്പോൾ നിങ്ങൾ മറ്റുള്ളവരെ കൂടി ഉൾക്കൊള്ളും. ഇതാണ് സാഹോദര്യം മതങ്ങളുടെ പേരിൽ കലഹിക്കുകയും, ഇതര മത വിദ്വേഷം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഗുരു പറഞ്ഞ ആപ്തവാക്യം എത്രമാത്രം അർത്ഥവത്താണെന്ന് നാം ആലോചിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരികൾ തന്നെ മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന അവസ്ഥ നാൾക്ക് നാൾ വർദ്ധിച്ചുവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ മതനിരപേക്ഷത അസ്തമിക്കുമെന്ന ആശങ്കയാണ് പലരുടെയും മനസ്സിൽ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആശയത്തെയും പ്രവർത്തിയെയും ഫലപ്രദമായി അവതരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്ത നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു എന്നും എല്ലാ മതദർശനങ്ങളുടെയും സത്ത ഒന്നാണെന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് വനിത; അമ്പരന്ന് ലോകം

മതങ്ങളുടെയും ജാതികളുടെയും വംശങ്ങളുടെയും പേരിലുള്ള വേർതിരിവുകൾ എന്തിനുവേണ്ടിയാണ് എന്നും ചിലതിനെ ശ്രേഷ്ഠമായും ചിലതിനെ അധമമായും ചിത്രീകരിക്കുന്നത് എന്തിനാണ് എന്നും മുഖ്യമന്ത്രി ചോദിച്ചു.ഇക്കാര്യങ്ങളാണ് സർവമത സമ്മേളനം മുന്നോട്ടുവയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് ഭരണഘടനാ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തി മതചിഹ്നങ്ങളെയും മത ചിന്തകളെയും ദുർവ്യാഖ്യാനം ചെയ്ത് അധികാരം ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ പയറ്റുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News