കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്ഥാനം പോലും കിട്ടില്ല: മുഖ്യമന്ത്രി

കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തെ കേരളത്തിൽ മണ്ണുറപ്പിക്കാൻ അനുവദിക്കില്ല.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ കൊടിയില്ല എന്ന വിവാദം കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് ആണ്. അത് രാജ്യത്തിന്റെ അനുഭവം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ൽ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിന് ഉണ്ടായിരുന്നു.7 ശതമാനമായി കുറഞ്ഞപ്പോൾ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്‌തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എൽ ഡി എഫ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നേരെയാണ് സംഘപരിവാർ ആക്രമണം നടത്തിയിട്ടുള്ളത്. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ  എന്ന് സംശയം ഉണ്ട് .

ALSO READ: തെരഞ്ഞെടുപ്പ് ചട്ടം ലംഘനം; എൻ കെ പ്രേമചന്ദ്രന്റെ ബൂത്തിൽ ദേശീയ പതാക ഉപയോഗിച്ച് പ്രചാരണം
സി എ എ വിഷയത്തിൽ കുറ്റകരമായ മൗനം പ്രകടനപത്രികയിൽ കോൺഗ്രസ് കാണിക്കുന്നു. കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നുവെന്നും മാനിഫെസ്റ്റോ പുറത്തുവന്നതോടെ ഉറപ്പായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ തയ്യാറാകുന്നില്ല.വലിയ വിഭാഗത്തിന്റെ ആശങ്കയിൽ രാജ്യത്തെ പാർട്ടിക്ക് ഒന്നും പറയാനില്ല.തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന് നിർബന്ധം കോൺഗ്രസിന് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്ന്‌ നിൽക്കാനുള്ള മനസ് ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് എന്ത് സമീപനമാണ് കാണിക്കുന്നത്?എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് സിപിഐഎം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് എന്ത് സമീപനമാണ് കാണിക്കുന്നത്?എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് സിപിഐഎം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക വ്യക്തമാക്കുന്നത്.

ALSO READ: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കശ്‌മീർ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.സമരസപ്പെടലിനു മറ്റൊരു ഉദാഹരണം ആണിത്.ഭരണത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്ന് പറയാൻ കോൺഗ്രസിനാകുന്നില്ല.ബാബറി മസ്ജിദ് വിഷയത്തിലും കോൺഗ്രസ് നിലപാട് സംഘപരിവാറിന് ഒത്താശ ചെയ്യുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ കോൺഗ്രസ് സർക്കാർ ഉത്തരവിട്ടു. സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുനിൽക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.അതുകൊണ്ടാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഞാൻ ആവർത്തിച്ചു പറയുന്നത്. ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രയേൽ അനുകൂലമായി സംസാരിച്ച ആളാണ് തരൂർ എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News