ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം, ചേർത്ത് പിടിക്കേണ്ടത് എല്ലാവരുടെയും കടമ: മുഖ്യമന്ത്രി

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതുഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖാമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അവരുടെ അധികശേഷി കണ്ടെത്തി സമൂഹത്തിന് ഉതകുന്നതാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം

വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുമ്പോഴാണ് നമ്മൾ സാമൂഹ്യ ജീവികൾ ആകുന്നത്. എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. അതിനുള്ള നടപടികളാണ് സർക്കാർ കൈകൊള്ളുന്നത്.2000 ത്തിൽ അധികം കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും ചേർത്ത് നിർത്തിയാണ് നവകേരള സൃഷ്ടി യാഥാർഥ്യമാക്കുക. നവകേരളം യാഥാർഥ്യമാക്കണമെങ്കിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരുടെ കേസുകൾ കേൾക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിച്ചു.സർക്കാർ ജോലികൾ നൽകുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു.സംവരണം 3 ൽ നിന്ന് 4 ആക്കി ഉയർത്തിഎന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിൽ പരിശീലനം ഉൾപ്പെടെ നൽകുന്നു. ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് വിദ്യാജ്യോതി പദ്ധതിയിൽ നൽകുന്നു.സ്കോളർഷിപ്പുകൾ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിഷ് വഴി ശ്രവണ പരിമിതി ഉള്ളവരുടെ പുനരധിവാസം ഉറപ്പാക്കുന്നുണ്ട്.

ALSO READ: സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർഥ്യമാകും: മന്ത്രി എം ബി രാജേഷ്

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഭിന്നശേഷിക്കാർക്കായി കൂടുതൽ തുക വകയിരുത്തി.419468 ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകുന്നു.  ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാൻ സമഗ്ര ഇടപെടൽ ആണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ സ്പെഷ്യൽ അംഗനവാടികൾ ബഡ്സ് സ്കൂളുകൾ എന്നിവ ആരംഭിക്കും. പ്രചോദനം എന്ന പേരിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് തൊഴിൽ പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിച്ചു.ഭിന്നശേഷിക്കാരുടെ ഉൽപ്പന്ന വിപണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഒറ്റ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.ഇവരുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കാൻ സഹായ കേന്ദ്രങ്ങൾ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭിന്നശേഷി ഒരു പോരായ്മയല്ല.അതിനെ അതിജീവിക്കാൻ കഴിയും എന്ന ആത്മവിശ്വാസമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്.ആ ആത്മവിശ്വാസത്തിൽ നിന്നാണ് ഭിന്നശേഷി സൗഹൃദം നവകേരളം സൃഷ്ടിക്കാൻ കഴിയുക എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആയിരത്തോളം വരുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഭിന്നശേഷ മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ സംവാദം. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി ജി ആർ അനിൽ എം എൽ എമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖമുഖം പരിപാടിയുടെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News