പാഠപുസ്തകത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരും: മുഖ്യമന്ത്രി

പാഠപുസ്തകങ്ങളിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രം ഒഴിവാക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തവണത്തെ വിജയം കോൺഗ്രസിൻ്റെ പ്രചരണ തന്ത്രത്തിൻ്റെ വിജയമാണ്.

Also Read: ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് അടിച്ച് വിട്ടു. അതിൽ ശുദ്ധരായ വോട്ടർമാർ വീണുപോയി. സർക്കാർ രൂപീകരിക്കാനും എണ്ണം കുറയാതെ ഇരിക്കാനും ജനം കോൺഗ്രസിന് വോട്ട് ചെയ്തു. എൻ ഐ ഇ ഭേദഗതി ആരും എതിർത്തിരുന്നില്ല. യുഎപിഎ ഭേദഗതിയിലും കോൺഗ്രസ് ബിജെപിക്കൊപ്പം നിന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Also Read: വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News