മിശ്ര വിവാഹങ്ങൾ തടയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കമാലിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും മിശ്രവിവാഹബ്യൂറോകൾ നടത്തുന്നവരല്ലെന്നും ഞങ്ങൾ തടഞ്ഞുകളയും എന്ന് ആരും വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവനക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ മറുപടി കൂടിയാണിത്. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന.
അതേസമയം തിരുവനന്തപുരത്തെ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here