കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളമെന്നും എല്ലാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:ആ നായികയുടെ കാമുകനായി അഭിനയിക്കാൻ സാധിക്കില്ല, കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 2016 ന് മുൻപ് ആശുപത്രികളെക്കുറിച്ച് നിരന്തരം പരാതികളായിരുന്നു.ഇല്ലായ്മകളുടെ കേന്ദ്രമായിരുന്ന സർക്കാർ ആശുപത്രികൾ ഫലപ്രദമായ ഇടപെടലുകളിലൂടെയാണ് പഴയ അവസ്ഥ മാറ്റിയത്.കെട്ടിടങ്ങൾ മാത്രമല്ല അനുബന്ധ സൗകര്യങ്ങളും ഒരുക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യരംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്,നീതി ആയോഗ് സൂചികകളിൽ ഒന്നാമതെത്തിയതടക്കം പല പുരസ്കാരങ്ങളും കേരളത്തെ തേടിയെത്തിയതും മുഖ്യമന്ത്രി ഓർമിപ്പിച്ചു.കേരളമായതു കൊണ്ടാണ് തുടക്കത്തിൽ തന്നെ നിപ കണ്ടെത്താനായത്,അതുകൊണ്ടാണ് ഫലപ്രദമായി പ്രതിരോധിക്കാനായത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാംക്രമിക രോഗങ്ങളെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ജാഗ്രത വേണം.ഇല്ലാതായി എന്നു കരുതിയിരുന്ന രോഗങ്ങൾ വീണ്ടുമെത്തുന്നു,ആരോഗ്യ വിദഗദ്ഗർക്ക് പോലും കാരണം കണ്ടെത്താനാകുന്നില്ല. എന്തുകൊണ്ട് വീണ്ടും നിപ എന്നതിന് ICMR നും വ്യക്തമായ ഉത്തരം നൽകാനായില്ല.സീറോ സർവയ്ലൻസ് പഠനം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്,അതിന്റെ ഭാഗമായി സാംപിളുകൾ കൃത്യമായി ശേഖരിക്കും
സംസ്ഥാനത്ത് തന്നെ മികച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്,നാടിന്റെ പുരോഗതി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു,വിവാദങ്ങളുണ്ടാക്കുക എന്നതാണ് ഇതിന് ഉപയോഗിക്കുന്ന മാർഗ്ഗം,എന്നാൽ ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
അതേസമയം കായിക മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു,അഞ്ച് ലക്ഷം കുട്ടികൾക്ക് നൽകുന്ന ഫുട്ബോൾ പരിശീലനം ആണ് ഇതിൽ പ്രധാനപ്പെട്ടത്,ഓരോ വാർഡിലും ഒരു കളിക്കളം എന്നതാണ് സർക്കാർ ലക്ഷ്യമെന്നും കായിക രംഗം പുരോഗമിച്ചാൽ ലഹരിയിൽ നിന്ന് യുവതയെ രക്ഷിക്കാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിയാരം സിന്തറ്റിക് ട്രാക്ക് അന്താരാഷ്ട നിലവാരത്തിലുള്ളത് ആണ്,വലിയ കായികമത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാൻ കഴിയും,കണ്ണൂർ ജില്ലയിൽ ഇപ്പോൾ നാല് സിന്തറ്റിക് ട്രാക്കുകളുണ്ട്,കൂടുതൽ കായിക താരങ്ങൾ കടന്നുവരുന്നതിന് സഹായകരമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here