രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

pinarayi vijayan

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ് എന്ന് മുഖ്യമന്ത്രി. അച്ചടക്കത്തിൻ്റെ ചട്ടകൂട് ഉള്ള സംഘടനയാണ് പൊലീസ് അസോസിയേഷൻ എന്നും ആ രീതിയിൽ പൊലീസ് പ്രവർത്തിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മർദനോപകരണം എന്ന നിലമാറി, ജനോപകരാപ്രദമായ രീതിയിലായി.പൊലീസിന് സംഘടനാ സ്വാതന്ത്ര്യം പുരോഗമന സർക്കാർ നൽകി. കഴിഞ്ഞ കാലങ്ങളിൽ പൊലീസിൽ വലിയ മാറ്റങ്ങൾ വരുത്തി എന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന നിലവിളി ഇപ്പോൾ ഉയരുന്നില്ല. അതിൽ പൊലീസിൻ്റെ പങ്ക് വലുതാണ്. തെളിയിക്കപ്പെടാതെ പോയ നിരവധി കേസുകൾ പൊലിസ് തെളിയിച്ചു. ലഹരി കേസുകൾ സംസ്ഥാനത്തിന് പുറത്തുപോയി പിടിച്ചു. എത്ര ഉന്നതനായാലും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നു. ആർക്ക് എതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും പേടിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

സാധാരണകാർക്ക് പൊലീസിൽ നിന്നും നീതി ലഭിക്കുന്നു. ചിലർ ചെയ്യുന്ന തെറ്റ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാവുന്നു.അത്തരക്കാരെ കുറിച്ച് സർക്കാരിന് ബോധ്യമുണ്ട്. പുഴുക്കുത്തുകൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവും.സത്യസന്ധരായ പൊലീസുകാർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും.കേരളത്തിലെ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. വിവര സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തും.ഒരാളുടെ തെറ്റ് സേനക്ക് ആകെ അപമാനം ഉണ്ടാകുന്ന സാഹചര്യം ഉണ്ട്.അവരെ സംബന്ധിച്ചു സർക്കാരിന് കൃത്യം നിലപാട് ഉണ്ട്.അവരെ സേനയിൽ വെച്ച് പൊറുപ്പിക്കില്ല.പുഴുക്കുത്തുക്കളെ സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .108 പോലിസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഇനിയും വിട്ടുവീഴ്ച ഇല്ലാത്ത നടപടി തുടരും.

മാധ്യമപ്രവർത്തർ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കരുത്തോടെയാണ്.ഇപ്പോഴുണ്ടായ വിവാദമാണ് കാരണം,സർക്കാർ ഇപ്പോൾ ഉണ്ടായ വിവാദം ശരിയായി പരിശോധിക്കും.ഇപ്പോൾ ഉയർന്ന പ്രശ്നം പരിശോധിക്കും. എല്ലാ ഗൗരവത്തോടെ അന്വേഷിക്കും.ഉന്നതനായ ഉദ്യോഗസ്ഥൻ വിവാദം അന്വേഷിക്കും. അച്ചടക്കം പ്രധാനമാണ്, അച്ചടക്കം ലംഘിച്ചാൽ വെച്ച് പൊറുപ്പിക്കില്ല.എത് ഉന്നതായാലും നടപടി ഉണ്ടാവും.എത് ഉന്നതനും ഇത് ബാധകമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News