പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി. ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ. ലൈഫ് പദ്ധതിയെ തകർക്കരുത്, ഇതിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ നവകേരള സദസിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ 15518 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ലൈഫ് മിഷന്റെ പൂർത്തീകരണത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ തകർന്നു എന്ന് പറഞ്ഞവർക്കെതിരെയുള്ള മറുപടിയാണ് ഇരട്ടിയാക്കിയ വീടുകളുടെ നിർമാണം.
ALSO READ:ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവച്ചു; മുഖ്യമന്ത്രി
നവകേരള സദസ് ജനകീയ മുന്നേറ്റ സദസായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ വിശ്വാസവും പൗരബോധവും മുറുകെ പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്റെ കരുത്തെന്ന് പലരും ചൂണ്ടികാണിക്കാറുണ്ട്. അത് പൂർണമായും ശെരിയാണ് എന്ന് ബോധ്യപെടുത്തുന്നതാണ് നവകേരളസദസിന്റെ ജനസാന്നിധ്യം എന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. വടക്കേ അറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാകുമ്പോൾ മഹാമുന്നേറ്റ സദസായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ പുരോഗതിക്കായി കൂടുതൽ നിവേദനം സൗകര്യ പ്രദമായി സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു .
ALSO READ: കോഴിക്കോട് യുവാവിന്റെ മരണത്തിലെ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here