മധുര പ്രതികാരത്തിനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്: മുഖ്യമന്ത്രി

മധുര പ്രതികാരത്തിനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ ജനങ്ങൾക്ക് ഒരു അക്കിടി പറ്റി. അതിൽ ഇപ്പോൾ ജനങ്ങൾ വേദനിക്കുന്നു. മോദിയെ മാറ്റാൻ ആണ് ജനങ്ങൾ കഴിഞ്ഞ തവണ കോൺഗ്രസിന് വോട്ട് ചെയ്തത്. രാഹുൽ പ്രധാനമന്ത്രി ആകും എന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. അങ്ങനെ ഒരു പ്രചരണം ആയിരുന്നു യുഡിഎഫ് നടത്തിയത്. ബിജെപിക്ക് കേരളത്തിൽ സ്ഥാനമുണ്ടെന്ന് കാണിക്കാൻ ബിജെപിയോട് താല്പര്യം ഉള്ള കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. അതാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ അനുഭവം.

Also Read: റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

ഇവിടെ നിന്ന് പോയ യുഡിഫ് അംഗങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തി. സാധാരണ കേരളത്തിൽ നിന്ന് പോകുന്നവരുടെ ശബ്ദമാണ് ഉച്ചത്തിൽ കേൾക്കാറ്. എന്നാൽ യുഡിഫ് എം പി മാരുടെ ശബ്ദമേ ഉണ്ടായില്ല. ഇന്ത്യയിലെ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞവരാണ് ആർ എസ് എസ്. നിർഭാഗ്യവശാൽ ഇപ്പോൾ അവരാണ് ഭരണം കയ്യാളുന്നത്. ഒരു രാഷ്ട്രവും അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വിഭജിക്കാറില്ല. എന്നാൽ നമ്മുടെ രാജ്യം അതിന് മുതിർന്നിരിക്കുന്നു. ലോക രാജ്യങ്ങൾ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

Also Read: “കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

എന്നാൽ കേരളത്തിലെ ഒരു കോൺഗ്രസ് എംപിമാരെയും അതിൽ കണ്ടില്ല. നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. ഒരു ഘട്ടം വരെ കോൺഗ്രസ് ഒപ്പം ഉണ്ടായി. എന്നാൽ പിന്നീട് അവരുടെ നിലപാട് മാറി. ആരോ അവരോട് പറഞ്ഞു ഇതിൽനിന്ന് പിന്മാറണമെന്ന്. അത് കേന്ദ്ര നേതൃത്വമാകാനാണ് സാധ്യത. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വന്നപ്പോൾ രാത്രി പറയാം എന്നായിരുന്നു നേതാക്കളുടെ നിലപാട്. രാത്രി ഒരുപാട് പുലർന്നു എന്നിട്ടും നിലപാടെവിടെ? പൗരത്വ നിയമ ഭേദഗതിക്കെതിരായി ഒരക്ഷരം കോൺഗ്രസ് പ്രകടന പത്രികയിൽ ഇല്ല. പ്രളയകാലത്ത് സഹായങ്ങൾ നിഷേധിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസ് തയ്യാറായില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ നിവേദനം കൊടുക്കാൻ പോലും യുഡിഎഫ് ഉണ്ടായില്ല എന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News