വിവരാവകാശ ഭേദഗതി; കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞു: മുഖ്യമന്ത്രി

വിവരാവകാശ ഭേദഗതിയിലുടെ കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടന പാലിച്ച് വേണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍. ജനങ്ങളുടെ സേവകരാണ് അധികാരികളെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പമാകണം ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ‘ഇത് അടുത്ത കാലത്തെ നാലാമത്തെ ഷോ’; ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

ജനാധിപത്യ രാഷ്ട്രത്തിലെ എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എത് ഇന്ത്യ പൗരനും അവകാശമുള്ളതാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമഭേദഗതി കമ്മിഷന്റെ സ്വാതന്ത്രം കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശത്തിനുള്ള മറുപടി വേഗത്തില്‍ നല്‍കണം. വിവരങ്ങള്‍ വൈകി നല്‍കുന്നത് നിഷേധിക്കുന്നതിന് തുല്ല്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിശ്വാസ്‌മേത്ത, ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ എ.അബ്ദുല്‍ ഹക്കിം, കെ.എം. ദിലീപ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News