‘പെരിയാർ തുല്യതയ്ക്ക് വേണ്ടി പൊരുതിയ വ്യക്തിത്വം’; കേരളവും തമി‍ഴ്നാടും ഫെഡറലിസത്തിന്‍റെ ഉദാത്ത മാതൃകകൾ: മുഖ്യമന്ത്രി

pinarayi and stalin

സാമൂഹിക പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാറിന്റെ സ്ഥാനമെന്നും തുല്യതയ്ക്ക് വേണ്ടി പൊരുതിയ അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചേർന്ന് നിർവഹിച്ച ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാരകത്തിൽ ഇരുനേതാക്കന്മാരും പുഷ്പാർച്ചന നടത്തി.

നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി. പ്രത്യയശാസ്ത്രങ്ങൾ കാലത്തിന് അനുസരിച്ച് നവീകരിക്കപ്പെടണം എന്നായിരുന്നു പെരിയാറിന്റെ ആഗ്രഹം. ഇതിൻറെ ഭാഗമായിട്ടായിരുന്നു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തത്.

also read; വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ നീക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് കൈമാറും

സോവിയറ്റ് യൂണിയനെ കുറിച്ച് പെരിയാറിന് ഉണ്ടായിരുന്നത് വലിയ മതിപ്പായിരുന്നെന്നും മുഖ്യമന്ത്രി സ്മരിച്ചു. അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിച്ചത് ഇതിനാലായിരുന്നു. പെരിയാറിനൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ നാഗമ്മയും ഓർമിക്കപ്പെടണം. നവോത്ഥാന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു നാഗമ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണ്. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് ഈ സംസ്ഥാനങ്ങൾ. അതിർ വരമ്പുകൾക്കപ്പുറത്തെ സഹവർതിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ കണ്ടത്. കാലം ആവശ്യപ്പെടുന്ന ഈ സഹകരണം കേരളവും തമിഴ്നാടും മുന്നോട്ടു കൊണ്ടുപോകും. ഇതാണ് വൈക്കത്ത് പ്രകടമായത്. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read; പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും

തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇവി വേലു, എംപി സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എംപി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News