കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി പ്രയത്നിക്കാം, സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി

തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തന്റെ അവസരം ഒറ്റ രാത്രി കൊണ്ട് താരപുത്രന്; കരൺ ജോഹറിന് മറുപടി നൽകി രാജ് കുമാർ റാവു

സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെത്തിയ വിവരവും മുഖ്യമന്ത്രി കുറിച്ചു . കൊച്ചി വാട്ടർ മെട്രോയും ദേശീയ പാത വികസനം വ്യവസായ മേഖലയുടെയും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള മേഖലകളുടെ വികസനവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വികസനവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നത് എന്നും പ്രതിസന്ധിയിലാക്കാൻ ശ്രെമിച്ചിട്ടും മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ നാടിന്റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന ഏവർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

ALSO READ: കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

തുടർഭരണം നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്.
സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെത്തി. കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ദേശീയ പാത വികസനം ദ്രുതഗതിയിൽ മുന്നേറുന്നു. സംരംഭക വർഷം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമാകുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജ്ജിച്ചു. ഐടിയിൽ വൻകിട കമ്പനികൾ നിക്ഷേപങ്ങൾ ആയി വരികയും സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കാരുണ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിൽ രാജ്യത്തിനു മാതൃകയായി. ഭരണ നിർവ്വഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നീതി ആയോഗ് നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ തേടിയെത്തി.
ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നത്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികൾ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ്. വർഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്പ്പെടുത്തിയപ്പോളും ജനാധിപത്യത്തിൻ്റേയും മതസൗഹാർദ്ദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് മാതൃകയാകാൻ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകൾ മുറുകെച്ചേർത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാം. സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം. മൂന്നു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ നാടിന്റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന ഏവർക്കും ഹൃദയപൂർവ്വം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News