കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

sports meet

ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി സംസ്ഥാന സ്കൂൾ കായിക മേള മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു കായിക മേള സംഘടിപ്പിക്കുന്നത് എന്നും
കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കായികനയത്തിന് രൂപം നൽകി,  കായിക മികവ് പരിപോഷിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നത് കൊണ്ട് അക്കാദമിക് സമയം ക്രമീകരിക്കുo.ഇതിനായുള്ള പദ്ധതികൾ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കായിക വകുപ്പിന്റെ ആസ്ഥാനo കായിക ഭവന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്.കുട്ടികളുടെ കായിക മികവ് വളർത്താൻ എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു

ALSO READ: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം; പാലക്കാട് രണ്ടാമത്

സംസ്ഥാന കായികമേള ചരിത്രം കുറിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി.എല്ലാവരും മാതൃകാപരമായി പ്രവർത്തിച്ചതിൻ്റെ വിജയമാണിത്. കായിക മേളയിൽ ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ ആണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News