ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസ്സുകാർ ഇന്ന് മാധ്യമ സഹായത്തോടെ സമാധാനത്തിൻ്റെ വെള്ളരിപ്രാവായി വേഷമിടുന്നു; മുഖ്യമന്ത്രി

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർ ഇന്ന് മാധ്യമ സഹായത്തോടെ വെള്ളരിപ്രാവിൻ്റെ വേഷമണിഞ്ഞ് സമാധാനത്തിൻ്റെ വക്താക്കളായിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി രക്തസാക്ഷികളുടെ ഓർമക്കായുള്ള സ്മാരകം ഉദ്ഘാടനം ചെയ്തതറിയിച്ച് തൻ്റെ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിലാണ് ഇപ്രകാരം കോൺഗ്രസിൻ്റെ ഇരട്ട മുഖത്തെ സൂചിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ.

ALSO READ: കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കളുടെ ജീവനാണ് കൊലയാളികൾ ഇല്ലാതാക്കിയത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ആ കോൺഗ്രസ്സാണ് ഇന്ന് വെള്ളരിപ്രാവിന്റെ വേഷം ധരിച്ച് മാധ്യമ സഹായത്തോടെ സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണത് മുതൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നശിപ്പിക്കാനുള്ള വാശിയോടെ കൊലക്കത്തി കയ്യിലെടുത്ത പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അതിനെ ചെറുത്തുനിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നതും ശക്തിയാർജിച്ചതും. ആ ചെറുത്തുനിൽപ്പിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീമേനിയിൽ ഉയർന്ന രക്തസാക്ഷി സ്മാരകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News