‘എല്ലാ മേഖലയിലും വികസനമെത്തണം, സര്‍വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

pinarayi-vijayan

സര്‍വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വലിയ നഗരമായി നിലനില്‍ക്കുന്ന നാടാണ് കേരളം. വ്യവസായത്തിന് പറ്റിയ നാടല്ല കേരളമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ എല്ലാ മേഖലകളിലും വികസനമെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Also Read : ‘മൈക്കും ക്യാമറയും ഉണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന കാലം കഴിഞ്ഞു, ഇവിടെ കോടതിയും നിയമവുമുണ്ട്’; റിപ്പോര്‍ട്ടറിനെതിരായ പോക്‌സോ കേസില്‍ പിപി ദിവ്യ

കേരളത്തിലെ സര്‍വ്വീസ് മേഖല അസ്വസ്ഥതമായ കാലം ഉണ്ടായിരുന്നു. സര്‍വ്വീസ് മേഖല സംഘടനകള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സമരം ചെയ്തവെന്നും ഇന്നത്തെ പുതിയ തലമുറ ഇക്കാര്യങ്ങള്‍ മനസിലാക്കണം എന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കാല പ്രവര്‍ത്തന ചരിത്രവും പ്രയാസങ്ങളും ത്യാഗങ്ങളും നിറഞ്ഞതാണ്. അക്കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ കഴിയണം. എന്നാല്‍ മാത്രമെ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ നേടിയത് എങ്ങനെയെന്ന് അറിയാന്‍ കഴിയു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News