ടൂറിസം മേഖലയില്‍ വയനാടിന്റെ അനന്തസാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

വയനാട് മെഡിക്കല്‍ കേളേജിന്റെ വികസന പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്ത് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ വയനാടിന്റെ സാധ്യത അനന്തമാണ്. ആ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍.

Also Read : നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണും; പരിഹസിച്ച് മുഖ്യമന്ത്രി

അത്തരത്തില്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയില്‍ പലതരത്തിലുള്ള പരിപാടികളുണ്ട്. കാരവാന്‍ ടൂറിസം, സ്ട്രീറ്റ് ടൂറിസം എന്നിങ്ങനെ വിവിധ പദ്ധതികളുണ്ട്. അതുപോലെ വയനാട്ടിലെ 12 പ്രധാന ജൈന കേന്ദ്രങ്ങളെ കൂട്ടിയിണക്കി ‘ജൈന്‍ സര്‍ക്യൂട്ട്’ ആരംഭിച്ചുകഴിഞ്ഞു. ഇതൊക്കെ വലിയ തോതില്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അപകടകരമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

വയനാട് ജില്ലയിലെ ചരിത്രവും പാരമ്പര്യവുമെല്ലാം പ്രതിപാതിക്കുന്ന ജില്ലാ പൈതൃക മ്യൂസിയം 10 കോടി രൂപ ചെലവാക്കി കുങ്കിച്ചിറയില്‍ 2023 ഒക്ടോബറില്‍ നാടിന് സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News