വിദ്യാഭ്യാസ മേഖലയെ കേന്ദ്രം കാവിവത്ക്കരിക്കുന്നു, സംഘപരിവാര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു: മുഖ്യമന്ത്രി

pinarayi vijayan

വിദ്യാഭ്യാസ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കാവിവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠപുസ്തകങ്ങളും കാവിവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പല പ്രമുഖരും ഇരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പദവികളില്‍ ഇന്ന് ആര്‍ എസ് എസ് നേതാക്കള്‍ ഇരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അവര്‍ ശാസ്ത്രീയതയെ തള്ളിപ്പറയുന്നു. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റികളാണ് അവരുടെ ആശയവിനിമയം. രാജ്യത്തെ ജെഎന്‍യു അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും സംഘപരിവാര്‍ കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

സംഘപരിവാര്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ആശയം മുന്നോട്ടു വയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ഗോവിന്ദ പിള്ള അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News