“കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോവിഭ്രാന്തി”; നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയായി മാറും: മുഖ്യമന്ത്രി

നവകേരള സദസിന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ സമാനതകളില്ലാത്ത ജന പങ്കാളിത്തമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയായി മാറും. യുഡിഎഫ് എം.എല്‍എമാരെ വിലക്കുന്നത് ജനപ്രതിനിധികളുടെ അവകാശത്തെ ഹനിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read :യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസ്; പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ 

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോവിഭ്രാന്തിയാണ്. നവകേരള സദസിനെതിരെ വലിയ അപവാദ പ്രചാരണം നടക്കുന്നു. അതിലൂടെ അവര്‍ അപഹാസ്യരാവുകയാണ്. സര്‍ക്കാര്‍ സമീപനം ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന് നോക്കിയല്ല, മറിച്ച് നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികപക്ഷം പലപ്പോഴും വ്യക്തിപരരായ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. പരാതി പരിഹരിക്കപെടുന്നില്ല എന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ വിവരം കിട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Also Read : നവകേരള സദസ് ഇന്ന് വയനാട്ടില്‍

വി ഡി സതീശന്‍ പറയുന്നത് നുണയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ എന്ത് കണക്കാണുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ ഉറച്ച വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. ഇതുവരെ പരാതി പരിഹാര സെല്ലില്‍ വന്ന പരാതികളില്‍ ഭൂരിഭാഗവും പരിഹരിച്ചുവെന്നും താലൂക്ക് തല അദാലത്തില്‍ ലഭിച്ച പരാതികളും പരിഹരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News