ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നാം നേരിടുന്ന പ്രശ്‌നങ്ങളുണ്ടെന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാണ് നാം ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട് പൊതുവേ നല്ല യശസ് നേടിയ നാടാണെങ്കിലും ഒരുപാട് മേഖലകളില്‍ നമുക്ക് മുന്നോട്ട് കുതിക്കാന്‍ കഴിഞ്ഞിരുന്നില്ല. പഴയ യശസ്, അതിന്റെ മേന്മ പൊതുവേ കേരളം അവകാശപ്പെടാറുണ്ടെങ്കിലും കാലാനുസൃതമായ പുരോഗതി ഓരോ ഘട്ടത്തിലും ഉണ്ടായാല്‍ മാത്രമേ ഒരു നാടിന് ആഗ്രഹിക്കും വിധമുള്ള വികസനം കൈവരിക്കാന്‍ കഴിയുള്ളൂ.
ഇക്കാര്യത്തില്‍ നമ്മുടെ നാട് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. അതിന് ഇടയാക്കിയ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഈ സംസ്ഥാനത്ത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് തന്നെ ജനവിരുദ്ധമായി പ്രവര്‍ത്തിച്ച ഒരുപാട് അനുഭവങ്ങള്‍ നമുക്കുള്ളതാണ്. 2016ന് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥയ്ക്കും അത്തരമൊരു തകര്‍ച്ചയിലേക്ക് നാടിനെ തള്ളിവിട്ടതിനും കാരണം ആ കാലത്ത് അധികാരത്തിലിരുന്നവര്‍ നാടിന്റെ താല്‍പ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നതിനാലാണ്.
5 വര്‍ഷംകൊണ്ട് ഒരുനാടിനെ എത്രമാത്രം പുറകോട്ടടിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് 2011-16 കാലഘട്ടം. ഇവിടെ ഇതുപോലെ നിരവധി കാലഘട്ടങ്ങള്‍ കേരളത്തില്‍ ഉണ്ടായി എന്നത് കേരളത്തിന്റെ വികസനം ശരിയായ തോതില്‍ ഉണ്ടാകാതിരിക്കുന്നതിന് പ്രധാന കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here