“നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടു; ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങള്‍”; രാഹുല്‍ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടുവെന്നും ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടരുതെന്നും നിങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : മോദിയുടെ മുഖ്യ വിമർശകൻ, വീഡിയോ കണ്ടത് രണ്ടുകോടിയിലേറെ ആളുകൾ; അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ച് ധ്രുവ് റാഠി

ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടരുത് എന്ന് മാത്രം പറയാനുള്ളൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിഎഎ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടോ എന്നും ചോദിച്ചു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ ജയിലിലടയ്ക്കലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുകയാണ് അതിലൂടെ അന്വേഷണ ഏജന്‍സികള്‍ അവരെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിത്തേര്‍ത്തു.

കോണ്‍ഗ്രസിതര നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നുവെന്നും കെജ്രിവാളിന്റെ കേസ് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നില കേരളത്തിൽ കോൺഗ്രസ് ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News