തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; ഗൗരവമായ അന്വേഷണം നടത്തുകയാണ്: മുഖ്യമന്ത്രി

തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം ഗൗരവമായി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബിന്റെ ഉറവിടം കണ്ടെത്തും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ബോംബ് ഉണ്ടാക്കുന്നവരെ സിപിഐ (എം) രക്തസാക്ഷികളാക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കണ്ണൂര്‍ കുടക്കളം സ്വദേശി വേലായുധന്‍ വീടിനു സമീപത്തെ കണ്ണോളി മോഹനന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് മരണപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണ്.

Also Read: ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

പൊലീസ് ഇക്കാര്യത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് എടുത്ത കേസിൽ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നത്.

Also Read: ഉഷ്‌ണതരംഗം; ദില്ലിയിലും നോയിഡയിലും 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കണ്ണൂർ ശാന്തമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണ്ണൂർ ഡിസിസി ഓഫീസിലെ വിവിധ തരം ബോംബുകളുടെ പ്രദർശനം പ്രതിപക്ഷത്തെ ഓർമ്മപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News