കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണ്; അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നത്: മുഖ്യമന്ത്രി

കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണെന്നും അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. ഇന്ന് അവർക്ക് തെറ്റുപറ്റിയെന്ന് പറയാൻ കോൺഗ്രസ് തയാറല്ല. കേരളത്തെ തകർക്കാൻ ശ്രമിച്ച ബിജെപി കേന്ദ്ര സർക്കാരിനൊപ്പം നിന്ന കേരളത്തെിലെ 18 യുഡിഎഫ് എംപിമാരെ ജനാധിപത്യപരമായി തോൽപിക്കണം.

Also Read: ‘ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും കാണുമായിരുന്നു, ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു’; രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ

ഇവിടെ നിന്ന് പോയ 18 എംപിമാരുടെ ശബ്ദം എന്തുകൊണ്ട് കേന്ദ്രസർക്കാരിനെതിരെ ഉയർന്നില്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ നാട്ടിൽ യുഡിഎഫ് എംപിമാർ വെറുപ്പിന്റെ വിദ്വേഷം പരത്തിയെന്നും അദ്ദേഹം വിമർശിച്ചു.

Also Read: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു;  ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News