നാടൻ കലാകാരന്മാരെ സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെല്ലാം വേണ്ടിയാണു കേരളീയം സംഘടിപ്പിച്ചത്. അതിനെ വിമർശിക്കാൻ ആയിരുന്നു ചിലർക്ക് താൽപര്യം. പരിപാടിക്ക് ആളുണ്ടാകില്ല എന്നായിരുന്നു പ്രചാരണം. പറഞ്ഞവരെയെല്ലാം അമ്പരപ്പിച്ച പങ്കാളിത്തമാണ് കേരളീയത്തിൽ ഉണ്ടായത്. കേരളീയത്തിൽ അവതരിപ്പിച്ച ആദിമം പരിപാടിയെ അവഹേളിച്ചു. നാടൻ കലാകാരന്മാർ തന്നെ ഇതിനെതിരെ രംഗത്തുവന്നു.
അതിലൂടെ സർക്കാരിനെ മോശമായ ചിത്രീകരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. നാടൻ കലകളെയും കലാകാരന്മാരെയും സംരക്ഷിക്കുന്ന അക്കാദമി സ്വീകരിക്കുന്നത്. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഫോക്ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് സമാനമായ രീതിയിൽ ഫോക്ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. അതിലൂടെ നാടൻ കലാകാരന്മാർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here