കണ്ണൂരും കൊല്ലത്തും പുതിയ ഐ ടി പാർക്കുകൾ സ്ഥാപിക്കും: മുഖ്യമന്ത്രി

കണ്ണൂരും കൊല്ലത്തും പുതിയ ഐ ടി പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഐ ടി മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നുവെന്നും ഈസ് ഓഫ് ഡൂയിംഗിൽ ഒന്നാമതായത് വലിയ ആത്മ വിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര വേഗത്തിൽ കാര്യങ്ങൾ നടത്താൻ കഴിയുമോ അത്ര വേഗം കാര്യങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ ടി പ്രൊഫഷണലുകളുമായുള്ള മുഖ്യമന്ത്രിയുടെ കൂടി കാഴ്ചയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

കോഴിക്കോട്-കണ്ണൂർ, എറണാകുളം-ചേർത്തല, തിരുവനന്തപുരം-കൊല്ലം എന്നിങ്ങനെ ഐ ടി കോറിഡോർ ഒരുക്കും. കേരളത്തിൻ്റെ വികസന ഘട്ടമാണിത്. സംസ്ഥാനത്തിൻ്റെ മാനവ വിഭവശേഷി നോക്കിയാൽ നല്ല കഴിവുള്ളവരാണ് ഇവിടെ ഉള്ളത്.

also read: വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല: മന്ത്രി എകെ ശശീന്ദ്രൻ

ഐ ടി മേഖലയിൽ പുരോഗതി ഉണ്ടായി, ഇനിയും ഉണ്ടാകേണ്ടതുണ്ട് .വ്യാവസായിക രംഗത്ത് വലിയ മാറ്റം ഉണ്ടായി, ഏത് സ്ഥാപനത്തിനും ലാഭം ഉണ്ടാകും. സമൂഹത്തിന് ഗുണം ചെയ്യുന്ന സ്ഥാപനം എന്നതാണ് സർക്കാർ കാണുക.അത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News