യഥാർത്ഥ കേരള സ്റ്റോറി കേരള നമ്പർ വൺ എന്നതാണ്: മുഖ്യമന്ത്രി

രാജ്യത്ത് കേരളം നമ്പർ വൺ, ഈ നേട്ടമാണ് ദി റിയൽ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറ തേവലക്കരയിൽ കൊല്ലം ലോക് സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണ കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള സ്റ്റോറി എന്ന് പറഞ്ഞ് അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്ത് കേരളം നമ്പർ വൺ എന്നതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read: പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ല; പരോക്ഷമായി വ്യക്തമാക്കി എ കെ ആന്റണി

നമ്മുടെ നാടാണ് പല കാര്യങളിലും വികസിത രാഷ്ട്രങളോട് കിടപിടിക്കാവുന്ന ഒരു സംസ്ഥാനം അക്കാരിയത്തിൽ കേരളത്തിന് നമ്പർ വൺ. വിദ്യാഭ്യാസം ആരോഗ്യം സാമൂഹിക നില മറ്റ് ജീവിത നിലവാരം ഉൾപ്പടെ നമ്പർ വൺ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ ബിജെപി മറച്ച് പിടിക്കാൻ ശ്രമിക്കുന്നു അതിന്റെ ഭാഗമാണ് സിനിമ ചിത്രീകരണം. കേരള വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന ബിജെപി യുഡിഎഫിനെതിരെ വമ്പിച്ച ജന രോഷം ഈ തെരഞ്ഞെടുപ്പിൽ എല്ലാ ഇടങളിലും പ്രകടമാണ് എല്ലാ മണ്ഡലങ്ങളിലും ഇതിനനുസൃതമായി എൽഡിഎഫ് തരംഗം അലയടിച്ചുയരുന്നത് കാണാം.

Also Read: ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News