മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇടതു സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സര്‍വകലാശാലയില്‍ 5 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് 55 കോടി രൂപയാണ്. സര്‍കലാശാലയില്‍ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത് 214 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നാട്ടില്‍ വികസനങ്ങള്‍ ഈ കാലത്ത് നടക്കരുത് എന്നതാണ് അവരുടെ ലക്ഷ്യം. നാട് ഇപ്പോള്‍ വികസിച്ചു കൂടാ എന്ന് ചിന്തിക്കുന്ന ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ നാട്ടില്‍ കാണുന്ന ഈ വികസനങ്ങള്‍ സാധ്യമാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകുമായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കാര്യവട്ടം ക്യാമ്പസില്‍ കേരള യൂണിവേഴ്‌സിറ്റി 3 പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here