“നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമേ എല്‍ഡിഎഫ് പറയൂ”; ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം പാര്‍ട്ടി നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എല്‍ഡിഎഫ് നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് ഭൂചട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതെന്നും ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ (ഭൂ പ്രശ്‌നങ്ങള്‍ )വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കിയെന്നും നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമേ എല്‍ഡിഎഫ് പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇരട്ടയാറിലെ 10 ചെയിന്‍ പ്രദേശത്തുള്ളവര്‍ക്ക് പട്ടയം നല്‍കിയെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 6000 ഓളം പേര്‍ക്ക് പട്ടയം നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു. ഇടുക്കി ഡാമിലെ 3 ചൈയിന്‍ പ്രദേശത്തെ പട്ടയം നല്‍ക്കുന്ന തടസം നീക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രി പ്രവര്‍ത്തിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തി. കൂടാതെ വിളകള്‍ നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാന്‍ ഉള്ള അധികാരം പഞ്ചായത്തിന് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂനിയമ ഭേദഗതി ബില്‍ പാസാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇടുക്കി ചെറുതോണിയില്‍ നല്‍കിയ പൗരസ്വീകരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News