ദുരന്തമുഖത്ത് പോലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഭ്രഷ്ട് കല്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ നിലയുറപ്പിക്കാൻ പറ്റാത്തതിന്റെ ശത്രുതയാണ് ബിജെപിക്കെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തത്തിനു മുന്നില്‍ നിലവിളിച്ചിരിക്കാതെ കേരളം അതിജീവിക്കുമെന്നും, പ്രഖ്യാപിച്ച രീതിയിലുള്ള ടൗണ്‍ഷിപ്പ് വയനാട്ടില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടക്കിക്കൊണ്ട് പാവങ്ങളുടെ അന്നം മുട്ടിക്കാന്‍ നോക്കിയ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമുഖത്തുപോലും പകപോക്കല്‍ നയം സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രളയകാലത്ത് ചില്ലിക്കാശ് പോലും നല്‍കാതിരുന്ന കേന്ദ്രം പണം നല്‍കാനിരുന്നവരെയും മുടക്കി. ഇപ്പോള്‍ വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും മഹാദുരന്തമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവണിക്കുകയാണ്. സഹായിച്ചില്ലെന്ന് മാത്രമല്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ കേരളത്തെക്കുറിച്ച് നുണപറയുകയും ചെയ്തു.എന്നാല്‍ ദുരന്തത്തിനു മുന്നില്‍ നിലവിളിച്ചിരിക്കാതെ കേരളം അതിജീവിക്കുമെന്നും, പ്രഖ്യാപിച്ച രീതിയിലുള്ള ടൗണ്‍ഷിപ്പ് വയനാട്ടില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് പലസംസ്ഥാനങ്ങളെയും കേന്ദ്രം സഹായിക്കുമ്പോള്‍ കേരളത്തോട് മാത്രം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. സി പി ഐ എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.കെ എം റിയാദ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ്,ജില്ലാ സി എന്‍ മോഹനന്‍, കെ വി തോമസ്, സി.എം ദിനേശ്മണി,കെ ജെ മാക്സി എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here