ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട് വാജ്പയിയുടെ ഭരണം ആവർത്തിക്കാതിരിക്കാൻ ഇടത് പക്ഷം ഒന്നാം യുപിഎ സർക്കാരിനെ പിന്തുണച്ചു. അവരുടെ സാമ്പത്തിക പരിഷ്ക്കരണം നടപ്പിലാക്കാൻ അനുവദിച്ചില്ല അത് കൊണ്ട് വിവിധ രാജ്യങളിൽ ധനകാര്യ സ്ഥാപനങൾ തകർന്നു പക്ഷെ ഇന്ത്യയിൽ തകർന്നില്ല. പക്ഷെ യുപിഎ അവർ ആഗ്രഹിച്ചത് നടപ്പിലാക്കാൻ കഴിയാത്തതിനാൽ ഇടത് മുന്നണിയെ അകറ്റാൻ നീക്കം നടത്തി അത് സംഭവിച്ചു.

Also Read: ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടതില്ലെന്ന രണ്ടാം യുപിഎ സർക്കാരിന്റെ തീരുമാനം കാർഷിക മേഖലയെ തകർത്തു. ആസിയാൻ കരാർ ഒപ്പിടരുതെന്ന് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപതക്ഷം നിലപാട് എടുത്തു രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആസിയാൻ കരാർ നടപ്പിലാക്കി, ഫലം കാർഷിക മേഖലയുടെ തകർച്ചയാണ്. റബർ കർഷകർ ദുരിതത്തിലായി. റബറിന് വിലയില്ല ടയറിന് വിലകൂടി.

Also Read: മദ്യനയ അഴിമതി കേസ്; ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും

ബിജെപി വാഗ്ദാന പെരുമഴ നടത്തി, 15 ലക്ഷം രൂപ വീതം അക്കൗണ്ടിലേക്ക് ഇടുമെന്ന് വാഗ്ദാനം ചെയ്തു. മോദി അധികാരത്തിൽ വന്ന് കോൺഗ്രസിന്റെ സാമ്പത്തിക നയങൾ പിന്തുടർന്നു ഇപ്പോൾ രാജ്യത്ത് എല്ലാ രംഗവും തകർന്നു പട്ടിണി സൂചികയിലും രാജ്യം നാണം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News