ഏത് ആപത്തിലും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ജനകീയ സേനയായി കേരള പൊലീസ് മാറി: മുഖ്യമന്ത്രി

PINARAYI VIJAYAN

ഏത് ആപത്തിലും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ജനകീയ സേനയായി കേരള പൊലീസ് മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിയിൽ നിന്നും 448 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. പൊലീസ് സേനയിൽ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവർക്ക് സേനയ്ക്കുള്ളിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതിനും സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

ഫോറൻസിക് സയൻസും സൈബർ ക്രൈമും ഉൾപ്പെടെ എല്ലാ ആധുനിക പരിശീലനവും, എൻഡിആർഎഫിന്റെ വിദഗ്ധ പരിശീലനവും ലഭിച്ച ബാച്ചാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലത്ത് മികവു തെളിയിച്ച സേനാംഗങ്ങൾക്കുള്ള ട്രോഫികളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേരള ആംഡ് വനിത പൊലീസ് ബറ്റാലിയന്‍ 19- എ ബാച്ചിലെ 290 വനിത പൊലീസ് സേനാംഗങ്ങളും, കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ 158 പുരുഷ പൊലീസ് സേനാംഗങ്ങളുടേയും സംയുക്ത പാസിങ് ഔട്ട് പരേഡാണ് ഞായറാഴ്ച വൈകിട്ട് പൊലീസ് അക്കാദമിയിൽ നടന്നത്.

Also Read: വോട്ടെണ്ണലിൽ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് ഇന്ത്യ സഖ്യം നേതാക്കൾ

എംഫിലും, എം ടെക്കും, ബിടെക്കും ഉൾപ്പെടെ ഉന്നത ബിരുദങ്ങൾ നേടിയ നിരവധി പേർ പുതിയ ബാച്ചിലുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി പി വിജയൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News