പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു; ഉദ്ദേശ്യം എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ: മുഖ്യമന്ത്രി

Pinarayi Vijayan

പി വി അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ പിന്നിൽ എന്തെന്ന് സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച രീതിയിൽ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും അദ്ദേഹം തൃപ്തനല്ല എന്ന് ഇന്നലെ പറഞ്ഞു. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്.

Also Read: പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ: സജി ചെറിയാൻ

മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ പറയാനുദ്ദേശിക്കുന്നതാണ് അദ്ദേഹം പറഞ്ഞത്. ഉദ്ദേശ്യം വ്യക്തമാണ്. അൻവറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംഘത്തെ ബാധിക്കില്ല. അന്വേഷണം നേരത്തെ തീരുമാനിച്ചത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News