ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ, തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും: മുഖ്യമന്ത്രി

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനം അല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി. എസ്എഫ്ഐയുടെ വളർച്ച പടിപടിയായിട്ടാണ് ഉണ്ടായത് എന്നും ഒരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പുറത്തുനിന്നുള്ളവർ പ്രവേശിച്ചതാണ് കാര്യവട്ടം ക്യാമ്പസിലെ തർക്കത്തിൽ കലാശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . കെഎസ്‌യു പ്രവർത്തകനൊപ്പം ആണ് പുറത്തുനിന്നുള്ള ആൾ ക്യാമ്പസിൽ എത്തിയത്. 15 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേസിൽ അന്വേഷണം നടക്കുന്നു.ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസിന് നേരെ പ്രതിഷേധമുയർത്തി. കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് പൊലീസിനെ നേരെ കല്ലേറ് ഉണ്ടായി.ചാണ്ടി ഉമ്മൻ എം വിൻസൻറ് കെ എസ് യു പ്രവർത്തകർ എന്നിവർക്കെതിരെ ഇതിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയെന്നും
ഒരു തരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഇല്ലാതെയാണ് പൊലീസ് നടപടിയെടുത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു .ക്യാമ്പസുകളിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഇടപെടലാണ് നടത്തുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഉണ്ടായിരുന്ന ഗാന്ധി ചിത്രം എസ്എഫ്ഐക്കാർ തകർത്ത് എന്ന വാർത്തയുടെ വസ്തുതയെ കുറിച്ചും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

എകെജി സെൻറർ ആക്രമണ കേസിനെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.തെറ്റായ രീതികൾ പ്രചരണത്തിനു വേണ്ടി നിങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്എഫ്ഐയെ അധിക്ഷേപിക്കുന്നതിന് വേണ്ടി ബോധപൂർവ്വം ശ്രമം നടന്നപ്പോൾ അതിന് അതിരു വേണ്ടേ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടാകാം. യൂണിവേഴ്സിറ്റി കോളേജിലെ ചാപ്പ കുത്തിയ സംഭവത്തെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 35 എസ്എഫ്ഐ പ്രവർത്തകരാണ് ഈ നാട്ടിൽ കൊലചെയ്യപ്പെട്ടത്.ഇത്തരം ഒരു സാഹചര്യം കെ എസ് യു വിന് പറയാനുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.വാഹനത്തിൻറെ മുന്നിലേക്ക് ചാടി വീഴുന്നവരെ പിടിച്ചു മാറ്റുന്നത് രക്ഷാപ്രവർത്തനം തന്നെയല്ലേ, ഞാൻ കണ്ട വസ്തുത പറയാൻ ഞാൻ ബാധ്യസ്ഥൻ അല്ലേ എന്നും ബഹളം വെച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതെ ആകില്ലല്ലോ എന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.ഇ പി ജയരാജനെ കുറിച്ചുള്ള വാർത്തയെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘അരെ വാ’, ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഹാർദിക് ഇനി ഒന്നാമൻ; സ്വപ്‌നം കണ്ടു, കഷ്ട്ടപ്പെട്ടു, നേടി

അങ്ങനെയൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങൾ ,മാധ്യമങ്ങൾ എന്തു പ്രചരിപ്പിച്ചാലും ഞങ്ങൾ തകരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങൾ ഇങ്ങനെ കുറെ കാര്യങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഞങ്ങൾ തീർന്നു പോകുമെന്ന് നിങ്ങൾ കരുതുന്നു.അങ്ങനെ ഒരു വ്യാമോഹം ഒന്നും വേണ്ട മാധ്യമങ്ങൾ എന്തെല്ലാം പ്രചരിപ്പിച്ചു ,അതിന് പിന്നിൽ നിങ്ങളുടെ പലരും ഉണ്ടായിരുന്നില്ലേ,യഥാർത്ഥത്തിലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പറയും.

സിദ്ധാർത്ഥിന്റെ കൊലപാതകത്തെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. സിദ്ധാർത്ഥിന്റെ കുടുംബം എന്നെ വന്ന് കണ്ടപ്പോൾ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.സിബിഐ എന്താണ് കണ്ടെത്തിയത്.നമ്മൾ കണ്ടെത്തിയത് തന്നെയല്ലേ,അതിലുള്ളവർക്ക് പരീക്ഷയെഴുതാൻ അനുമതി ലഭിച്ചത് സർക്കാർ തീരുമാനപ്രകാരം അല്ല.

ക്യാമ്പസുകളിൽ വിദ്യാർത്ഥികളിൽ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരം എന്നുംക്രമസമാധാന പാലനത്തിന്റെ ഭാഗമായി പോലീസ് ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സങ്കുചിത രാഷ്ട്രീയ കണ്ണുകൊണ്ട് മാത്രം ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ താറടിക്കാനുള്ള തത്രപ്പാട് അത് പ്രശ്നങ്ങളെ വഷളാക്കും.ഉന്നത വിദ്യാഭ്യാസം മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് നല്ല ഫലം വന്നു തുടങ്ങി.ഈ അഭിമാനകരമായ വസ്തുതയെ നമസ്കരിച്ചു കൊണ്ടാണ് ക്യാമ്പസുകളിൽ ഗുണ്ടാവിളയാട്ടം എന്ന പ്രചരണം നടത്തുന്നത്ഒരിടത്ത് ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ല എന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നു.ക്യാമ്പസുകളിലെ സംഘർഷം അനഭലഷണീയമാണ്.ഒരു പ്രത്യേക സംഘടനയ്ക്കെതിരെ മാത്രം പ്രത്യേക കുറ്റം ചുമത്തുന്നത് ശരിയല്ല.പക്ഷപാതപരമായി മാത്രം കാര്യങ്ങളെ കാണുന്നത് സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമെന്നും അത്തരം ഒരു നീക്കത്തെയും അംഗീകരിക്കാൻ സാധിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ആരോപണ വിധേയരെ പങ്കെടുപ്പിച്ചു; വയനാട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത്‌ കോൺഗ്രസ്‌ യോഗത്തിൽ തമ്മിൽത്തല്ല്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News