50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ് എം സി ജി ഉൽപ്പന്നങ്ങൾ 50 ദിവസത്തേക്ക് 50 ഉൽപ്പന്നങ്ങൾ 50% വിലക്കുറവായി നൽകും. സപ്ലൈകോയുടെ 50 ആം വാർഷികത്തോടനുബന്ധിച്ച് രു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 2 മണി മുതൽ 3 മണിവരെ 50 % വിലക്കുറവിൽ സാധങ്ങൾ. 14 ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കും.

Also Read: ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ ശ്രമമെന്ന പ്രതിപക്ഷ ആരോപണം; അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്പീക്കർ

ഭക്ഷ്യ സാധനങ്ങൾ ഏറ്റവും വിലക്കുറവ് ലഭിക്കുന്നത് സപ്ലൈകോ വഴിയാണ്. ഔട്ട്ലെറ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സിഗ്നേച്ചർ മാർക്കറ്റ് എന്ന പേരിൽ എല്ലാ ജില്ലകളിലും ഓരോ വിപുലീകരിച്ച ഔട്ട്ലെറ്റുകൾ തുടങ്ങും. സപ്ലൈകോയുടെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യാനുള്ള ഇടപെടൽ നടത്തും: മന്ത്രി ഒ ആർ കേളു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News