‘തെറ്റായ കാര്യം പ്രസിദ്ധീകരിച്ച ശേഷം അത് തിരുത്തി ഖേദം അറിയിച്ചു; ഹിന്ദുവിന്റേത് മാന്യമായ നിലപാട്’: മുഖ്യമന്ത്രി

Pinarayi Vijayan

‘ദി ഹിന്ദു’ പത്രത്തിന്റേത് മാന്യമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. താൻ പറഞ്ഞ ഒരു കാര്യത്തെ തെറ്റായി പ്രസിദ്ധീകരിച്ച ശേഷം അത് മനസിലായപ്പോൾ തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും അവർ ചെയ്തു. ഞാനൊരു പി ആർ ഏജൻസിയെയും ബന്ധപ്പെട്ടിട്ടില്ല. അത്തരം ഒരു ഏജൻസിയെ അറിയുകയുമില്ല. ദേവകുമാറിന്റെ മകൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഹിന്ദുവിന് അഭിമുഖം നൽകിയത്. മറ്റൊരാൾക്കും ഇതുമായി ബന്ധപ്പെട്ട പൈസ നൽകിയിട്ടുമില്ല.

Also Read: ‘യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത് സ്വന്തം കീശയിലെ കാശുകൊണ്ട്; ഒരു പ്രമാണിയുടെയും ഊരമ്മേൽ കൂരകെട്ടി ജീവിച്ചിട്ടില്ല’: വൈറലായി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ പറയാത്തതാണ് പത്രത്തിൽ വന്നതെന്ന് ഇപ്പോഴെങ്കിലും പറഞ്ഞതിന് നന്ദി. ഞാൻ പറയാത്ത കാര്യം പത്രത്തിൽ ഉണ്ടായിരുന്നു. അതിന് പി ആർ ഏജൻസിയുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് അറിയില്ല. അവിടെ വന്ന് ഇരുന്ന വ്യക്തി പിആർ ഏജൻസിയുടെ ഭാഗമാണ് എന്ന് ഞാൻ അറിയുന്നതുപോലും പിന്നീട് ആണ്. എൻറെ കാര്യങ്ങൾ പറയാൻ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. സർക്കാരും ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. സർക്കാരിൻറെ ഭാഗമായി അങ്ങനെ ഒരു ഏജൻസി പ്രവർത്തിക്കുന്നില്ല.

Also Read: വയനാട് ദുരന്തം: പ്രതീക്ഷിച്ച സഹായം കേന്ദ്രത്തിൽ നിന്നും ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങൾ തമ്മിലുള്ള പോരിൽ ഞങ്ങളെ ഇരയാക്കരുത്. ഗൾഫിലുള്ള പലരും പല ഏജൻസുകളും എൻറെ അഭിമുഖം എടുത്തിട്ടുണ്ട്. ഇപ്പോഴല്ല പണ്ടുമുതൽ എടുത്തിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ പ്രത്യേകം ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതിയിൽ എൻറെ പൊതുപ്രവർത്തനരംഗത്ത് ഇതുവരെ നിങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ടോ. അവർ അത് എങ്ങനെ നൽകിയെന്ന് അറിയില്ല. അതിൽ വിശദീകരണം നൽകിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News