കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണ്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചു. കേന്ദ്ര – സംസ്ഥാന ഫെഡറൽ തത്വങ്ങൾക്ക് എതിരായ നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

Also Read: മനുഷ്യനെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥന ചോദനയാണ് വായന: വായനാദിന സന്ദേശവുമായി മുഖ്യമന്ത്രി

ദുരന്ത സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുമ്പോൾ മറ്റ് രാഷ്ട്രം നോക്കരുത്. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും കത്തിൽ പറയുന്നു. കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. അതിൽ 24 പേർ മലയാളികളായ പ്രവാസികളാണ്. ആ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കേന്ദ്രം യാത്രാനുമതി നിഷേധിച്ചത്.

Also Read: സിപിഐഎം സംസ്ഥാന സമിതി യോഗം രണ്ടാം ദിവസം; ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയവും കെ രാധാകൃഷ്ണന് പകരമുള്ള മന്ത്രിസ്ഥാനവും ചർച്ചയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News