‘നവകേരളം’ പദ്ധതിയുടെ തുടർച്ചയാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’; മുഖ്യമന്ത്രി

അത്യാധുനിക മാലിന്യ സംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം മാറുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഖരമാലിന്യ പരിപാലന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് സർക്കാർ 2016 മുതൽ നടപ്പിലാക്കി വരുന്ന ‘നവകേരളം’ പദ്ധതിയുടെ തുടർച്ചയാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു വിഡിയോ ഉൾപ്പടെ പങ്കുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

also read:റഷ്യന്‍ ചാന്ദ്രദൗത്യ പേടകം തകര്‍ന്നു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് ഊർജം പകർന്നുകൊണ്ട് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു. മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണമെന്നത്. ഈ ലക്ഷ്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ 2016 മുതൽ നടപ്പിലാക്കിവരുന്ന ‘നവകേരളം’ പദ്ധതിയുടെ തുടർച്ചയായാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആവിഷ്കരിച്ചിരിക്കുന്നത്. മാലിന്യസംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
കൂടുതൽ ആരോഗ്യകരവും പ്രകൃതിക്കിണങ്ങുന്നതുമായ സാമൂഹിക ജീവിതമുള്ളവരായി കേരള സമൂഹത്തെ മാറ്റിത്തീർക്കാൻ വിവിധ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്. അത്യാധുനിക മാലിന്യസംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം ഇനിയുമുയരണം. ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News