പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: മുഖ്യമന്ത്രി

നാടിന്റെ പ്രശ്നങ്ങളുയർത്താനും സമരങ്ങളിൽ നേതൃത്വമാവാനും കെ എസ് ഹംസക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ് എന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ജന വിരുദ്ധ വർഗീയ ശക്തികൾ രാജ്യത്ത് വലിയ വെല്ലുവിളികളുയർത്തുന്ന ഇക്കാലത്ത് മതനിരപേക്ഷ കേരളത്തിന്റെ ഉറച്ച ശബ്ദമാവാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്ത വിവരവും അദ്ദേഹത്തെ കുറിച്ചു.

ALSO READ: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഏറ്റുവാങ്ങി എ വിജയരാഘവൻ

പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ്
സ. കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ്. നാടിന്റെ പ്രശ്നങ്ങളുയർത്താനും സമരങ്ങളിൽ നേതൃത്വമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. ജന വിരുദ്ധ വർഗീയ ശക്തികൾ രാജ്യത്ത് വലിയ വെല്ലുവിളികളുയർത്തുന്ന ഇക്കാലത്ത് മതനിരപേക്ഷ കേരളത്തിന്റെ ഉറച്ച ശബ്ദമാവാൻ അദ്ദേഹത്തിന് സാധിക്കും.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് സ. ഹംസ. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തൃത്താല, ആലത്തിയൂർ, താനൂർ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കുചേർന്നു. വലിയ ജനപങ്കാളിത്തമാണ് ഇവിടെയെല്ലാം കാണാനായത്. പൊന്നാനി ഇത്തവണ മാറിചിന്തിക്കുമെന്നതിന് തെളിവാണ് ഇന്ന് കണ്ട ജനാവലി. പൊന്നാനി ഇടതുപക്ഷം വിജയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News