നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തിൽ നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ സമരത്തിൽ പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

ALSO READ: സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് കോഴിക്കോട് മാനാഞ്ചിറയിൽ

നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളുടെ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധമെന്നും സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതെല്ലാം നേടിയെടുക്കാനായി ഒരേ സ്വരത്തിൽ ശബ്ദമുയർത്താൻ സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു.

നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും അതുവഴി എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഐക്യബോധത്തോടെ നമുക്കൊന്നിച്ചു മുന്നേറാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ഫ്ളാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാൻ പങ്കാളിക്ക് ഹൈക്കോടതി അനുമതി

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ സമരത്തിൽ പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളുടെ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധം. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതെല്ലാം നേടിയെടുക്കാനായി ഒരേ സ്വരത്തിൽ ശബ്ദമുയർത്താൻ സാധിച്ചു. നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും അതുവഴി എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും. ഐക്യബോധത്തോടെ നമുക്കൊന്നിച്ചു മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News