ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ: മുഖ്യമന്ത്രി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. സ്ത്രീ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ALSO READ: ഫാനിന്റെ കാറ്റിൽ വിഗ് മാറി, ചിരിയായി; ദേഷ്യം അടക്കാനാകാതെ തെലുങ്കു സൂപ്പർസ്റ്റാർ ബാലയ്യ

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരവും വിനിമയങ്ങളുടെ വ്യാപ്തിയും ഉയർത്താനുള്ള നടപടികളാണ് ഈ വളർച്ചയ്ക്ക് അനിവാര്യം.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെയും നിരവധി ഐതിഹാസിക സമരങ്ങളുടെയും ഭരണരംഗത്ത് നിന്നുണ്ടായ ഭാവനാത്മകമായ നടപടികളുടെയും ഫലമായുണ്ടായ സാമൂഹിക പുരോഗതിയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തി. ഈ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷങ്ങളിലായി ഇവിടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമഭാവനയുടെ നവകേരളം വാർത്തെടുക്കാനുള്ള ചുവടുവെപ്പുകളാണ്. സാമൂഹിക നീതിയും ലിംഗ സമത്വവും ലക്ഷ്യം വെച്ചുള്ള ഈ നടപടികളിൽ പലതും ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. നമുക്ക് ഒറ്റക്കെട്ടായി കേരളത്തിന്റെ വികസന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News