കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു; അഭിനന്ദനവുമായി മുഖ്യമന്ത്രി

എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി. കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മരുമകളെ ഇഷ്ടമല്ല; ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന് വൃദ്ധ

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിൻ്റെ ഭാഗമായി മാറി. ഇതോടെ ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണ്. നാടിനാകെ അഭിമാനം പകരുന്ന ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം അഭിനനന്ദങ്ങൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News