നവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടിയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏഴ് ജില്ലകൾ പൂർത്തിയായപ്പോഴേക്കും കേരളത്തിന്റെ പൊതുവികാരം വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം; ഫാറൂഖ് കോളേജില്‍ ഇന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധം
കേന്ദ്ര നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര മന്ത്രി കേരളത്തിൽ വന്ന് നടത്തിയത്. ജനങ്ങളുടെ യോജിച്ച അഭിപ്രായത്തിനു മുന്നിൽ കോൺഗ്രസിലെ ചില നേതാക്കൾക്കെങ്കിലും കേന്ദ്രത്തിനെതിരെ പ്രതികരിക്കേണ്ടിവന്നു.കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോൾ കോൺഗ്രസിന് എന്താണ് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്നു.ഒരുമയും ഐക്യവുമുള്ള ജനമുള്ളിടത്ത് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഒരുമയും ഐക്യവും ആഗ്രഹിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിലില്ല എന്നും അവർ ജനങ്ങളെ ശിഥിലമാക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു. ഇതിനായി വർഗീയത ഉപയോഗിക്കുന്നുവെന്നും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും വംശഹത്യ വരെ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ കോഹ്ലി പാടുപെടും ബ്രയാന്‍ ലാറ
ന്യൂനപക്ഷത്തെ ശത്രുക്കളായി കാണുന്ന ഒരു വിഭാഗമാണ് ആർ എസ് എസ് എന്നും മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങളെ കേന്ദ്രം അക്രമികൾക്ക് വിട്ടുകൊടുത്തു.ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ ആദ്യമായി നടന്ന ആക്രമണമല്ല മണിപ്പൂരിലേത് ,വർഗീയതയെ മതനിരപേക്ഷത കൊണ്ടു മാത്രമേ നേരിടാനാകൂവെന്നും വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാകില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂട്ടക്കൊലക്ക് നേതൃത്വം നൽകുന്ന ഇസ്രയേലിനൊപ്പമാണ് കേന്ദ്ര സർക്കാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപിയെ ബിജെപിയുടെ മാർഗത്തിൽ നേരിട്ടാൽ പോരാ മതനിരപേക്ഷതയിൽ ഊന്നി നേരിടണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക സഭയിൽ കേരളത്തിനു വേണ്ടി കോൺഗ്രസിന്റെയോ യു ഡിഎഫിന്റെയോ
ശബ്ദം ഉയരുന്നില്ല ,നമുക്ക് കാലാനുസൃതമായ വികസനം നേടണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here