2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നു; എൽ ഡി എഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ നാടിനെ ഒരു മേഖലയിലും പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല എന്ന ചിന്ത ഉണ്ടായിരുന്നു 2016 ന് മുൻപ്. മുൻ സർക്കാരിന്‍റെ അനുവദിച്ച പദ്ധതികൾ പലതും യഥാർഥ്യമാക്കാൻ കഴിഞ്ഞില്ല.മറ്റു സംസ്ഥാനങ്ങളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി.ഇത് ആളുകളിൽ നിരാശ ഉണ്ടാക്കി. ഈ കാര്യമൊന്നും ആളുകൾ ഓർക്കരുതെന്നു ചിലർക്ക് നിർബന്ധമുണ്ട്. അതിനുള്ള ശ്രമങ്ങൾ അണ് അവർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിൽ നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: രാഹുലിന് അര്‍ധസെഞ്ച്വറി, ജഡേജ കൂടാരം കയറി, 5 വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

എന്നാൽ 2016 നു ശേഷം കേരളത്തിലെ ജനങ്ങളുടെ മുന്നിൽ എൽ ഡി എഫ് നൽകിയ വാഗ്ദാനം ഈ നിരാശക്ക് മാറ്റമുണ്ടാക്കി. അതെല്ലാം ജനങ്ങൾക്ക് കണ്മുന്നിൽ കാണാൻ കഴിഞ്ഞു. ഗെയിലും ദേശീയപാത വികസനവും ഇടമൺ കൊച്ചി പാത വികസനവുമടക്കം നിരവധി വികസനങ്ങൾ എൽ ഡി എഫ് സർക്കാർ കൊണ്ടുവന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.തകർന്ന് കിടന്ന പൊതുവിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സർക്കാർ വികസനം സാധ്യമാക്കി ഈ മേഖലകളെ എല്ലാം മെച്ചപ്പെടുത്തി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News