അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് പറയുന്നത് വസ്തുതാ വിരുദ്ധം, കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തരംതാണ നിലയില്‍: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത കാലത്തായി  പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും തരംതാണനിലയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം തന്നെ കേരളത്തിന് ബോധ്യമായി വരികയാണെന്നും പൗരത്വ ഭേദഗതിയില്‍ കൃത്യമായൊരു നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 ല്‍ മോദി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആര്‍എസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്ങനെയാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതെന്നും ബിജെപിക്ക് ഹിന്ദുത്വ അജണ്ടയാളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തതതാണ്. ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News