ബോട്ടപകടം, മുഖ്യമന്ത്രി നാളെ താനൂരിലേക്ക് 

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മന്ത്രിമാരായ മുഹമ്മദ് റിയാസും അബ്ദുറഹ്മാനും സ്ഥിതിഗതികൾ വിലയിരുത്താനായി താനൂരിലെത്തി. തൂവൽത്തീരത്തുണ്ടായ ബോട്ടപകടത്തിൽ നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 18പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരണപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. തലകീഴായി മറിഞ്ഞ് പൂർണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു.  വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയാണ്. ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം തുടരുകയാണ്.

ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News