മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു

എറണാകുളം ക‍ളമശ്ശേരിയില്‍ സ്ഫോടനത്തില്‍ പരുക്കേറ്റവരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കള്‍ കോളേജിലെത്തി സന്ദര്‍ശിക്കുന്നു. സ്ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ALSO READ: ‘ഞാന്‍ എന്റെ സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’; അല്‍ഫോണ്‍സ് പുത്രന്‍

കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി ക‍ഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും നിയമപരമായ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ALSO READ:  ‘കൈയില്‍ നയാപൈസയില്ല’; പണം കണ്ടെത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

തെറ്റായ പ്രചാരണം ആര് നടത്തിയാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചിലർ പ്രത്യേക ലക്ഷ്യം വെച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടാണ് കേരളം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News