‘അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങുന്നു’; കളമശ്ശേരി സ്ഫോടന സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സ്‌ഫോടനം നടന്ന കളമശ്ശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങുകയാണെന്നും അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ സ്‌ഫോടനം നടന്ന കളമശ്ശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരില്‍ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്തു. തുടര്‍ന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങുകയാണ്. അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News