വയനാട് ചുരം ബദല്‍ പാതയുടെ ആവശ്യകത സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി

നവകേരള സദസിനോടനുബന്ധിച്ച് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതയോഗം ജില്ലയുടെ സാമൂഹിക പരിശ്ചേദമായി മാറി. സര്‍ക്കാര്‍ ഇടപെടലുകളും ആവശ്യങ്ങളും പരിഹാര നിര്‍ദ്ദേശവുമൊക്കെയായി സംവാദം സര്‍ഗ്ഗാത്മകമായി. വയനാട് ചുരം ബദല്‍ പാത, ആരോഗ്യരംഗത്തെ കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവയിലുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു.

Also Read : ടൂറിസം മേഖലയില്‍ വയനാടിന്റെ അനന്തസാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

ഒന്‍പത് മണിക്കാരംഭിച്ച പ്രഭാതയോഗം സജീവ ചര്‍ച്ചകളുമായി ഒന്നരമണിക്കൂര്‍ നീണ്ടു. വയനാട് പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളിലുയര്‍ന്നു. ചുരം യാത്രാദുരിതം, മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍, വന്യമൃഗശല്യം, ആദിവാസി മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവ ക്ഷണിതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ നേരിട്ടവതരിപ്പിച്ചു. ഭിന്നശ്ശേഷിക്കാര്‍, ട്രാന്‍സ് വ്യക്തികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം പ്രശ്‌നങ്ങളവതരിപ്പിച്ചു.

ചുരം ബദല്‍ പാതയുടെ ആവശ്യകത സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. തുരങ്കപാത നിര്‍മാണം വേഗത്തില്‍ പരിഗണിക്കുന്നതിനോടൊപ്പം മറ്റ് പദ്ധതികളും ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കും. വിഷയത്തില്‍ കൃഷിവകുപ്പും നടപടികള്‍ സ്വീകരിക്കും. വയനാട്ടില്‍ 3 കോടി 88 ലക്ഷം രൂപയുടെ പദ്ധതി വനം വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുമെന്നും ആരോഗ്യരംഗത്തെ പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണും; പരിഹസിച്ച് മുഖ്യമന്ത്രി

മുഴുവന്‍ മന്ത്രിമാരും പ്രഭാതയോഗത്തില്‍ സജീവമായി പങ്കെടുത്തു. ജനസദസ്സ് ജനങ്ങള്‍ ഏറ്റെടുത്തത് വ്യക്തമാക്കുന്നതായിരുന്നു പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍. പുരസ്‌കാര ജേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ ഇരുനൂറോളും ക്ഷണിതാക്കളാണ് പ്രഭാതയോഗത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News