പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23 – കാസർകോട്, 24 – കണ്ണൂർ, 25 – മലപ്പുറം, 27 – കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ.

Also Read: വിഴിഞ്ഞം ടിപ്പർ അപകടം: സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കും. ഒരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികൾ വീതമാണ് ഉണ്ടാവുക. ഏപ്രിൽ ഒന്ന് വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒൻപത് – കൊല്ലം, 10 – ആറ്റിങ്ങൾ, 12 – ചാലക്കുടി, 15 – തൃശ്ശൂർ, 16 – ആലത്തൂർ, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസർകോട്, 22 – കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ.

Also Read: നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News